കെ എം ഷാജഹാൻ -km-shajahan ഫെയ്സ്ബുക്ക്
Kerala

സൈബര്‍ അധിക്ഷേപം; കെഎം ഷാജഹാന്‍ അറസ്റ്റില്‍

ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെഎം ഷാജഹാനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്.

വീട്ടിലെത്തിയ അന്വേഷണ സംഘം ഷാജഹാനുമായി എറണാകുളത്തേക്ക് തിരിച്ചു. അവിടെ എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുല്‍ ഉള്‍പ്പടെയുള്ളു നടപടിക്രമങ്ങള്‍.

അധിക്ഷേപ പരാതിയില്‍ ഇന്നലെ ഷാജഹാനെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഷാജഹാനെ വിട്ടയക്കുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ അന്വേഷണസംഘം ഷാജഹാന്റെ കയ്യില്‍നിന്നു പിടിച്ചെടുത്തു. നേരത്തേ, പൊലീസ് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണില്‍ വിവാദ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചു ഹാജരാക്കുകയായിരുന്നു.

KM Shajahan arrested for insulting the Chief Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT