ഫയല്‍ ചിത്രം 
Kerala

'ആകെ വിവരമുള്ളത് ഇപി ജയരാജന്; ജാഥയ്ക്ക് ആളെ കൂട്ടാന്‍ ദഫ്മുട്ട് നടത്തേണ്ട ഗതികേടില്‍': പരിഹാസവുമായി കെ എം ഷാജി

കള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്നും ഷാജി ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  എല്‍ഡിഎഫില്‍ ആകെ വിവരമുള്ളത് ഇപി ജയരാജനാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അതുകൊണ്ടാണ് ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഷാജിയുടെ പരിഹാസം. 

ഇപി ജയരാജന് സാമാന്യബോധമുണ്ട്. അതാണ് ഗോവിന്ദന്‍ മാഷിന്റെ ജാഥയില്‍ പങ്കെടുക്കാത്തത്. ജാഥയില്‍ ആളെ കൂട്ടാന്‍ ദഫ്മുട്ട് നടത്തേണ്ട ഗതികേടിലാണ് സിപിഎം എന്നും ഷാജി പറഞ്ഞു. 

ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഷാജി രൂക്ഷമായി വിമര്‍ശിച്ചു. കള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്നും ഷാജി ചോദിച്ചു. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ വ്യാപക പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'