മാത്യു കുഴല്‍നാടന്‍(Mathew Kuzhalnadan) ഫെയ്‌സ്ബുക്ക്
Kerala

'ഭൂരിപക്ഷമാണ് മാനദണ്ഡമെങ്കില്‍ എല്ലാ കാര്യത്തിലും അത് വേണം'; വി ഡി സതീശന് എതിരെ ഒളിയമ്പുമായി മാത്യൂ കുഴല്‍നാടന്‍

ഒരിടത്തൊരു നീതി, മറ്റൊരിടത്ത് ഒരു രീതി പറ്റില്ല കുഴല്‍നാടന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. ഒരിടത്തൊരു നീതി, മറ്റൊരിടത്ത് വേറൊരു നീതി എന്ന നിലപാട് പറ്റില്ലെന്ന് കുഴല്‍ നാടന്‍ പറഞ്ഞു. ഭൂരിപക്ഷമാണ് മാനദണ്ഡമെങ്കില്‍ എല്ലാ കാര്യത്തിലും അത് തുടരണം എന്നും കുഴല്‍നാടന്‍ പറഞ്ഞു.

സ്വീകാര്യത പല വിധത്തിലാണ്. സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സംഘടനാ രംഗത്ത് നില്‍ക്കുന്നവര്‍ക്ക് സ്വാഭാവികമായി പല രീതിയില്‍ എതിര്‍പ്പ് നേരിടേണ്ടി വരും. പാര്‍ട്ടിക്കകത്ത് ബൈലാറ്ററലായിട്ട് വരുന്നവരുണ്ട്. അവര്‍ക്ക് അങ്ങനെയുള്ള എതിര്‍പ്പുണ്ടായിരിക്കില്ല. അവര്‍ക്ക് പാര്‍ട്ടിയുടെ ഡിസിഷന്‍ മേക്കിങ്ങില്‍ പങ്കില്ലാത്തത് കൊണ്ടാണ് എതിര്‍പ്പില്ലാത്തതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എല്ലാ കാര്യത്തിലും കീറിക്കെട്ടി ഭൂരിപക്ഷം പരിശോധിക്കുന്ന രീതി മാനദണ്ഡമാകുകയാണോ എന്നെനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്ത സാഹചര്യത്തില്‍ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയ ദീപ്തി മേരി വര്‍ഗീസിനെ പിന്തുണച്ചു നേരത്തെ മാത്യു കുഴല്‍നാടന്‍ എം എല്‍ എ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആര്‍ക്കും ആരെയും മാറ്റിനിര്‍ത്താനാവില്ലെന്നായിരുന്നു പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുഴല്‍നാടന്റെ പ്രതികരണം. ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴല്‍നാടന്‍ ഒരു വാതില്‍ അടയുമ്പോള്‍ ഒരുപാട് വാതിലുകള്‍ തുറക്കപ്പെടുമെന്നും കുറിച്ചിരുന്നു.

Kochi mayor election row mathew kuzhalnadan against v d satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലക്ഷ്യമിട്ടത് യുപി മോഡല്‍ ആക്രമണം; ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം ധനസഹായവുമായി സര്‍ക്കാര്‍

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ക്രൂരത കാണിച്ച പങ്കാളിയെ സ്വന്തം അമ്മയ്ക്ക് പോലും ഭയം

കേരള കേന്ദ്ര സര്‍വകലാശാല: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ജനുവരി 14 വരെ അപേക്ഷിക്കാം

എസ്‌ഐആര്‍: ജില്ലകളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല

'മുഖം പൊള്ളില്ലേ?'; കണ്ണിലേക്ക് മെഴുക് ഒഴിച്ച് നടൻ വിദ്യുത് ജംവാൽ, വൈറലായി വിഡിയോ

SCROLL FOR NEXT