Kochi Metro ഫയല്‍ ചിത്രം
Kerala

ഹാപ്പി ജേർണി! കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടി; കഴിഞ്ഞ വർഷത്തേതിൽ നിന്ന് 14 ലക്ഷത്തിന്റെ വർധന

ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മെട്രോയിൽ യാത്ര ചെയ്തത് 1,16,87,186 പേരാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധന. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും വർധനയുണ്ട്. 2024 ൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025 ൽ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 14,88,019 യാത്രക്കാരുടെ വർധനവ് ആണുണ്ടായിരിക്കുന്നത്.

ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മെട്രോയിൽ യാത്ര ചെയ്തത് 1,16,87,186 പേരാണ്. ഓരോ വർഷവും മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വലിയതോതിൽ വർധനയുണ്ടാകുന്നുണ്ട്. വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡർ ബസും യാത്രക്കാർക്ക് ഏറെ ​ഗുണകരമാണ്.

പുതുവർഷാഘോഷത്തിനൊപ്പം ഇത്തവണ ബിനാലെയും യാത്രക്കാരുടെ എണ്ണത്തിലെ വർധനയ്ക്ക് കാരണമായി. ഈ പുതുവത്സരത്തിൽ പുലർച്ചെ രണ്ട് മണിവരെ മെട്രോ സർവീസ് നടത്തിയിരുന്നു. 1,39,766 പേരാണ് അന്നേദിവസം മാത്രം മെട്രോയിൽ യാത്ര ചെയ്തത്.

മെട്രോ ഇലക്ട്രിക് ഫീഡർ ബസ്, വാട്ടർ മെട്രോ എന്നിവയിലെല്ലാം കൂടിയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കുമ്പോൾ 1,61,683 പേരാണ്. കഴിഞ്ഞ ഡിസംബർ 31 ന് പ്രതിദിന വരുമാനത്തിന്റെ കാര്യത്തിലും മെട്രോ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.

44,67,688 രൂപയായിരുന്നു ഡിസംബർ 31 ന് മെട്രോയുടെ വരുമാനം. ഈ വർഷം ജനുവരി ആദ്യം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുറത്തുവിട്ട കണക്കുകളനുസരിച്ച് 2017 ൽ സർവീസ് ആരംഭിച്ചത് മുതൽ 17.52 കോടിയാളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്.

Kochi Metro passenger numbers increase again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

'വിഷ്ണുനാഥ് അടുത്തേക്കുവന്നപ്പോള്‍ ഷാള്‍ കൊണ്ട് കടലാസ് മറഞ്ഞു, ഫോട്ടോ കിട്ടില്ലെന്നു തന്നെ ഞാന്‍ കരുതി'

മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായകം, ബംഗാളിൽ ബിജെപിയുടെ പുതുചരിത്രം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കൊച്ചി ബിനാലെയ്ക്ക് ആദ്യ വിദേശി ക്യൂറേറ്റർ; ആരാണ് കാദർ അത്തിയ ?

ബംഗാളില്‍ ബിജെപിയുടെ പുതുചരിത്രം, മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞ ഇന്ന്; നന്ദിഗ്രാം മുതലുള്ള വഴിത്തിരിവുകള്‍

SCROLL FOR NEXT