കൊടകര കുഴല്‍പ്പണം: തുടരന്വേഷണത്തിന് അനുമതി തേടി കോടതിയെ സമീപിക്കും പ്രതീകാത്മക ചിത്രം
Kerala

കൊടകര കുഴല്‍പ്പണം: തുടരന്വേഷണത്തിന് അനുമതി തേടി ഇന്ന് കോടതിയെ സമീപിക്കും

തൃശൂര്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. തൃശൂര്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ബിജെപി തൃശൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ ആറു ചാക്കുകളിലായി ഒമ്പത് കോടി രൂപ എത്തിയെന്നാണ് തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍. കള്ളപ്പണം ഉപയോഗിച്ച് ചില നേതാക്കള്‍ ഭൂമിയും വാഹനങ്ങളും വാങ്ങിയതായി സതീശന്‍ വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ പങ്കാളിത്തവും സതീശന്‍ പറഞ്ഞിരുന്നു.

തുടരന്വേഷണത്തിന് കോടതി അനുമതി ലഭിക്കുന്ന മുറയ്ക്കാകും അന്വേഷണം ആരംഭിക്കുക. തിരൂര്‍ സതീശനില്‍ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് അന്വേഷണ സംഘം യോഗം ചേര്‍ന്ന് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കും. പുതിയെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം വേണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാകുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT