Kerala

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ചിറക്കൽ കോവിലകം രാമവർമ രാജ അന്തരിച്ചു

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ചിറക്കൽ കോവിലകം രാമവർമ രാജ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ചിറക്കൽ കോവിലകം രാമവർമ രാജ (96) അന്തരിച്ചു. തൃശൂർ കേരളവർമ കോളജിനു സമീപമുള്ള വസതിയിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. തെക്കേടത്ത് കടലായിൽ നാരായണൻ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകം കുഞ്ചു കുട്ടി തമ്പുരാട്ടിയുടെയും മകനാണ്. 

കൊടുങ്ങല്ലൂർ പുത്തൻകോവിലകം ഗോദവർമ രാജയുടെ നിര്യാണത്തെ തുടർന്നാണ് രാമവർമ രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ വലിയ തമ്പുരാനാണ് പ്രമുഖ സ്ഥാനം. 

ചരിത്ര പ്രസിദ്ധമായ ഭരണി, താലപ്പൊലി ഉത്സവങ്ങളിൽ നൂറ്റാണ്ടുകളായി നടന്നു വരുന്ന ചടങ്ങുകൾക്ക് അനുമതി നൽകുന്നതു വലിയ തമ്പുരാനാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കെല്ലാം വലിയ തമ്പുരാന്റെ അനുമതി വാങ്ങാറുണ്ട്‌. ഭാര്യ: പരേതയായ അംബാലിക തമ്പുരാട്ടി (പന്തളം കൊട്ടാരം), മകൾ: ഐഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍