കൊല്ലം- എറണാകുളം മെമു ട്രെയിന്‍ സര്‍വീസ് സ്ക്രീൻഷോട്ട്
Kerala

തിരക്കിന് ആശ്വാസം; കൊല്ലം- എറണാകുളം മെമു ട്രെയിന്‍ സര്‍വീസ് ഏറ്റെടുത്ത് യാത്രക്കാര്‍- വിഡിയോ

യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയില്‍ കൊല്ലം- എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യത്തിനൊടുവില് കോട്ടയം പാതയില്‍ കൊല്ലം- എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി. യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.

യാത്രക്കാര്‍ക്കൊപ്പം എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും, കൊടിക്കുന്നില്‍ സുരേഷും ആദ്യയാത്രയില്‍ പങ്കുചേര്‍ന്നു. ശനി, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മെമു ഉണ്ടാകും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മണ്‍റോതുരുത്തും, പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് എം പി മാര്‍ അറിയിച്ചു.

രാവിലെ പോകുന്ന പാലരുവി, വേണാട് എന്നി ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പിലായത്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

കവിത തുളുമ്പുന്ന കന്നഡ പ്രണയം; 'വരുന്നുണ്ടോ' എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

ജൂണ്‍ ഒന്നുമുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം; ബംഗാളില്‍ ജനകീയ നടപടികള്‍

ചോർന്ന നയതന്ത്ര രേഖ പാകിസ്താനിൽ വൻ വിവാദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പതനത്തിൽ യുഎസ് പങ്ക് വെളിപ്പെടുത്തി 'സൈഫർ'

SCROLL FOR NEXT