അപകടത്തിൽപ്പെട്ട മിനിബസ്/ ടെലിവിഷൻ ദൃശ്യം 
Kerala

കൊല്ലത്ത് വാഹനാപകടം: നാലു മത്സ്യത്തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ചവറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. പുലര്‍ച്ചെ 12.30 ന് ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം വെറ്റമുക്കില്‍ വെച്ചായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസില്‍ വാന്‍ ഇടിച്ചായിരുന്നു അപകടം. 

തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തിരുവല്ലം സ്വദേശി കരുണാമ്പരം (56), ബെര്‍ക്കുമന്‍സ് ( 45 ), ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 

മിനി ബസിലുണ്ടായിരുന്ന 24 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയവര്‍ക്കാണ് അപകടം നേരിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും