Padmanabhaswamy Temple  file
Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയത് കൊറിയന്‍ വ്ലോ​ഗർ; യുവതിക്കായി തിരച്ചില്‍

യുവതി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ( Padmanabhaswamy Temple ) ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കൊറിയന്‍ വ്‌ലോഗറായ യുവതിക്കായി പൊലീസിന്റെ അന്വേഷണം. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചിരിക്കുകയാണ്. യുവതി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ പത്തിനാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊറിയന്‍ വ്‌ലോഗറായ യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ഉത്സവ സമയത്താണ് ഡ്രോണ്‍ പറത്തിയത്.

കൊറിയന്‍ വ്‌ലോഗര്‍ യുവതി ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താനാണ് ഫോര്‍ട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?