പ്രതീകാത്മക ചിത്രം 
Kerala

പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് വിഷം കഴിച്ച നിലയിൽ

ഭർത്താവ് ഷിനോ വിഷം കഴിച്ച നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കറുകച്ചാലിൽ പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിഷം കഴിച്ച നിലയിൽ. കൊല്ലപ്പെട്ട മാലം സ്വദേശിനി ജൂബിയുടെ ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷിനോയുടെ ആരോ​ഗ്യ നില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് ജൂബിയെ ഷിനോ വീട്ടിൽ കയറി ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ജൂബിയെ ബന്ധുക്കളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവാണ് തന്നെ ആക്രമിച്ചതെന്ന് ജൂബി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇയാളിൽ നിന്നും യുവതിക്ക് നിരന്തര ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഷിനോ ഒളിവിൽ പോയി. 

നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ ഇത്തരം ബന്ധങ്ങള്‍ക്കു നിര്‍ബന്ധിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്