kozhikode elathur vijil missing case updation സ്ക്രീൻഷോട്ട്
Kerala

'വിജിലിനെ കുഴിച്ചുമൂടി'; ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

എലത്തൂര്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എലത്തൂര്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായ എലത്തൂര്‍ സ്വദേശി വിജില്‍ മരിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കി. യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതായും മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടിയെന്നുമാണ് സുഹൃത്തുക്കളുടെ മൊഴിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് വിജിലിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് തിരോധനാക്കേസിന്റെ ചുരുളഴിച്ചതെന്നും എലത്തൂര്‍ പൊലീസ് പറഞ്ഞു.

2019ലാണ് കേസിനാസ്പദമായ സംഭവം. സരോവരം ഭാഗത്തുള്ള നിഖിലിന്റെ വീട്ടിലേക്ക് പോയ വിജിലിനെ പിന്നെ കാണാതാവുകയായിരുന്നു. നിഖിലിന്റെ വീട്ടില്‍ വച്ച് വിജില്‍ ഉള്‍പ്പെടെ നാലു സുഹൃത്തുക്കളും ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചു. ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനിടെ വിജില്‍ അബോധാവസ്ഥയിലായി. ഉടന്‍ തന്നെ അവിടെ നിന്ന് പോയ മറ്റു സുഹൃത്തുക്കള്‍ പിന്നീട് വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ വിജില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് സരോവരം ഭാഗത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

വിജിലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്ന് തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ തുമ്പുണ്ടാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിസിങ് കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായി സുഹൃത്തുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കേസിന് തുമ്പുണ്ടായതെന്നും പൊലീസ് പറയുന്നു.

kozhikode elathur vijil missing case;Friends says vijil died, two in custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി