KSEB Sub Engineer Suspended after Power Cut in Minister Sunny Joseph's Program 
Kerala

വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയി; കെഎസ്ഇബി സബ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

പരിപാടിയില്‍ കറന്റ് കട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ കറന്റ് പോയ സംഭവത്തില്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ ഡിവിഷനിലെ സബ് എന്‍ജിനീയര്‍ പിവി സതീഷ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. കറന്റ് പോയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടായി എന്ന് സംശയിക്കുന്നതായി പരിപാടിയില്‍ അധ്യക്ഷനായിരുന്ന കണ്ണൂര്‍ എംഎല്‍എ ടിഎം മോഹനന്‍ കെഎസ്ഇബി ചെയര്‍മാന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറാണ് നടപടി സ്വീകരിച്ചത്.

മന്ത്രിയുടെ പരിപാടിയില്‍ കറന്റ് കട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കറന്റ് പോകുന്നതിനു മുന്‍പ് എസ്എംഎസ് അയക്കാനുള്ള സംവിധാനമുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് വന്നില്ല. ഇതിനു മുന്‍പും മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിച്ചതായും പരാതിയില്‍ ആക്ഷേപമുണ്ട്.

ശനിയാഴ്ച രാവിലെ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള റിസ്‌ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയില്‍ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. മന്ത്രി വേദിയിലെത്തിയ ശേഷമാണ് കറന്റ് പോയത്. സ്വാഗത പ്രസംഗം മൈക്കില്ലാതെ നടത്തുകയും പിന്നീട് ജനറേറ്റര്‍ എത്തിച്ച് പരിപാടി തുടരുകയും ചെയ്തു. ഇടതുപക്ഷം ഭരിച്ചതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് കട്ട് ചെയ്തതെന്നും എംഎല്‍എ പ്രതികരിച്ചു.

KSEB Sub Engineer Suspended after Power Cut in Minister Sunny Josph's Program

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം യുഡിഎഫ് തരിപ്പണമായി, സര്‍വതല സ്പര്‍ശിയായി അഴിമതി; സംസ്ഥാനം ഭരിക്കുന്നത് പവര്‍ ഗ്രൂപ്പ്'

'ടെസ്റ്റ്' ഇന്ത്യൻ കൈയിൽ! 'കോൺ​ഗ്രസുകാരേ മാപ്പ്', വീണ്ടും മഴ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഭീഷണി, ബലാത്സം​ഗം, ​ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ... രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം

പനോരമ സ്റ്റുഡിയോസ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ

ജയിലര്‍ 2 കണ്ടിട്ട് എനിക്ക് ഒരു വിളിയും വന്നിട്ടില്ല, എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലായിരുന്നു: ഹക്കീം ഷാജഹാന്‍