ksrtc പ്രതീകാത്മക ചിത്രം
Kerala

സ്ത്രീകള്‍ക്ക് സൗജന്യയാത്ര; പ്രാഥമിക നടപടി തുടങ്ങി കെഎസ്ആര്‍ടിസി, ഇന്നുമുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ്

കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്നു മുതല്‍ 'ജെന്‍ഡര്‍ ടിക്കറ്റിങ്' സംവിധാനം നടപ്പിലാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്നു മുതല്‍ 'ജെന്‍ഡര്‍ ടിക്കറ്റിങ്' സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്‌റ്റ്വെയറില്‍ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ ഇത് ഉചിതമായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി എത്ര സ്ത്രീകളാണ് ദിനംപ്രതി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന.

ksrtc introduces gender based ticketing for passengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പകര്‍ച്ചവ്യാധിയില്‍ നെട്ടോട്ടം ഓടി ജനം; ഇന്ന് 15 ഷിഗെല്ല കേസുകള്‍; 159 പേര്‍ക്ക് ഡെങ്കിപ്പനി, ഒരുമരണം; എലിപ്പനി 22 പേര്‍ക്ക്

'വകമാറ്റല്‍ വ്യാഖ്യാനം ദൗര്‍ഭാഗ്യകരം'; സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ; വിശദീകരണവുമായി പിണറായി വിജയന്‍

ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; പൊലീസ് സ്റ്റേഷനുകളില്‍ 'സ്പേസ്'

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തി'; വിജയ്‌യുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തൃഷ; ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം

ദുബൈയില്‍ ജോലി നേടാം; എമിറേറ്റ്‌സില്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍, എങ്ങനെ അപേക്ഷിക്കാം