new ksrtc bus  ഫെയ്സ്ബുക്ക്
Kerala

എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍...; പുതിയതായി 143 ബസുകള്‍; ആദ്യ ഓട്ടം ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍

പുതിയതായി എത്തുന്ന സൂപ്പര്‍ഫാസ്റ്റ് മുതല്‍ വോള്‍വോ വരെയുള്ള ബസുകള്‍ ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയതായി എത്തുന്ന സൂപ്പര്‍ഫാസ്റ്റ് മുതല്‍ വോള്‍വോ വരെയുള്ള ബസുകള്‍ ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കൂടുതല്‍ ബസുകള്‍ ബംഗളൂരുവിലേക്കായിരിക്കും. എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എന്നിവയാണ് മറ്റുശ്രേണികളിലുള്ള ബസുകള്‍.

ബിഎസ് 6 വിഭാഗത്തിലുള്ള 143 ബസുകളാണ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുക. ഭംഗിയിലും സൗകര്യത്തിലും മറ്റു ബസുകളെ മറികടക്കുന്നവയാണ് പുതിയ ബസുകള്‍. ലിങ്ക് ബസുകള്‍ ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്കായി ഉപയോഗിക്കും. ഓര്‍ഡിനറി സര്‍വീസിനുള്ള ഒമ്പത് മീറ്റര്‍ ബസുകളും തിരുവനന്തപുരത്ത് എത്തി.

സെപ്തംബര്‍ ആദ്യ ആഴ്ചയ്ക്കുശേഷം വോള്‍വോയില്‍ ഒന്ന് ബംഗളൂരുവിലേക്കും മറ്റൊന്ന് മൂകാംബിക സര്‍വീസിനുമായി നല്‍കും. രണ്ടും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് പുറപ്പെടുക. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയന്റ് ലൈറ്റിങ് ഉണ്ട്.

സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് വയ്ക്കാനുള്ള സ്ഥലം, കര്‍ട്ടന്‍ എന്നിവയുമുണ്ട്. വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവി, പുറത്തും അകത്തുമായി കാമറകള്‍ എന്നിവ എല്ലാ ബസുകളിലുമുണ്ടാകും.

ksrtc new buses will service as interstate service

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍