KSRTC ഫയൽ
Kerala

ഓണക്കാലത്ത് വേഗം വീട്ടിലെത്താം; കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഓണയാത്രയ്ക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി.

ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും.

ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ

ബംഗളൂരു – കോഴിക്കോട് (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ)(SF)

ബംഗളൂരു – മലപ്പുറം(SF)

ബംഗളൂരു – തൃശൂർ (3 സൂപ്പർ ഡീലക്സ്)(S/Dlx)

ബംഗളൂരു – എറണാകുളം (4 സർവീസുകൾ ഉൾപ്പെടെ 3 (S/Dlx) 1 Multi Axle AC)

ബംഗളൂരു – ആലപ്പുഴ (S/Dlx)

ബംഗളൂരു – കൊല്ലം (S/Dlx)

ബംഗളൂരു – കൊട്ടാരക്കര (S/Dlx)

ബംഗളൂരു – പുനലൂർ (S/Dlx)

ബംഗളൂരു – ചേർത്തല (S/Dlx)

ബംഗളൂരു – ഹരിപ്പാട് (S/Dlx)

ബംഗളൂരു – കോട്ടയം (2 സർവീസുകൾ) (S/Dlx)

ബംഗളൂരു – കണ്ണൂർ (4 സ്പെഷ്യൽ ഫാസ്റ്റ്) (SF)

ബംഗളൂരു – പയ്യന്നൂർ (S/Dlx)

ബംഗളൂരു – കാഞ്ഞങ്ങാട് (S/Dlx)

മൈസൂരു – കണ്ണൂർ (2 സ്പെഷ്യൽ ഫാസ്റ്റ്) (SF)

മൈസൂരു – എറണാകുളം(SF)

മൈസൂരു – തൃശൂർ(SF)

ബംഗളൂരു – തിരുവനന്തപുരം (S/Dlx)

ചെന്നൈ – തിരുവനന്തപുരം(S/Dlx)

ചെന്നൈ – എറണാകുളം (Multi Axle AC)

2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക്:

കോഴിക്കോട് –ബംഗളൂരു (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ) (SF)

മലപ്പുറം – ബംഗളൂരു (SF)

തൃശൂർ – ബംഗളൂരു (3 സൂപ്പർ ഡീലക്സ്)

എറണാകുളം – ബംഗളൂരു (4 സർവീസുകൾ (3 S/Dlx) (1 Multi Axle AC)

ആലപ്പുഴ – ബംഗളൂരു (S/Dlx)

കൊല്ലം – ബംഗളൂരു (S/Dlx)

പുനലൂർ – ബംഗളൂരു (S/Dlx)

കൊട്ടാരക്കര – ബംഗളൂരു (S/Dlx)

ചേർത്തല – ബംഗളൂരു (S/Dlx)

ഹരിപ്പാട് – ബംഗളൂരു (S/Dlx)

കോട്ടയം – ബംഗളൂരു (2 സർവീസുകൾ) (S/Dlx)

കണ്ണൂർ – ബംഗളൂരു (4 സ്പെഷ്യൽ ഫാസ്റ്റ്) (SF)

പയ്യന്നൂർ – ബംഗളൂരു (S/Dlx)

കാഞ്ഞങ്ങാട് – ബംഗളൂരു (S/Dlx)

കണ്ണൂർ – മൈസൂരു (2 സ്പെഷ്യൽ ഫാസ്റ്റ്) (SF)

എറണാകുളം – മൈസൂരു (SF)

തൃശൂർ – മൈസൂരു (SF)

തിരുവനന്തപുരം – ബെംഗളൂരു (S/Dlx)

തിരുവനന്തപുരം – ചെന്നൈ (S/Dlx)

എറണാകുളം – ചെന്നൈ (S/Dlx)

എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഓണാവധിക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനും സീറ്റ് ഉറപ്പാക്കുന്നതിനുമായി യാത്രക്കാർ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി. അഭ്യർത്ഥിക്കുന്നു. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതൽ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

KSRTC Onam Season Travel Ticket Booking Commenced,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി നിർദേശം പാലിച്ച് വിജയ് സർക്കാർ; നാല് മണിക്കൂർ കസ്റ്റഡിക്കു ശേഷം ഉദയനിധി സ്റ്റാലിനെ മോചിപ്പിച്ചു

സ്ത്രീവിരുദ്ധ പരാമർശം: മന്ത്രി സിപി ജോണിനെതിരെ പ്രതിഷേധമിരമ്പി; പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലേക്ക് യുവമോർച്ചയുടെയും ഡിവൈഎഫ്ഐയുടെയും മാർച്ച്

'മധുരത്തിന്റെ അടിസ്ഥാനത്തിൽ ​ഗുണം നിശ്ചയിക്കരുത്', പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതും കഴിക്കരുതാത്തതുമായ പഴങ്ങൾ

ഒരു ലക്ഷം രൂപ സഹായം; ഷീ - സ്‌കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് തൊഴിൽമേള; നിരവധി ഒഴിവുകൾ...