ksrtc s 100 buses to roads kb ganesh kumar Social media
Kerala

'പുതിയ ബസുകളില്‍ കിടന്നുപോകാം', കെഎസ്ആര്‍ടിസി മുന്നോട്ട്; ഫുള്‍ സെറ്റെന്ന് മന്ത്രി

36 പേര്‍ക്ക് ഇരുന്നും, 18 പേര്‍ക്ക് കിടന്നും യാത്ര ചെയ്യാവുന്ന മോഡല്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പരിചയപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 'കെഎസ്ആര്‍ടിസിയില്‍ ഇനി ഇരുന്നല്ല, കിടന്നുപോകാം'. പുതിയ ബസുകള്‍ നിരത്തിലേക്ക്. കെഎസ്ആര്‍ടിസിയുടെ ആധുനിക വക്തരണത്തിന്റെ ഭാഗമായാണ് പുതിയ സ്ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. അശോക് ലൈലാന്‍ഡില്‍ പ്രകാശിന്റെ ബോഡിയില്‍ 36 പേര്‍ക്ക് ഇരുന്നും, 18 പേര്‍ക്ക് കിടന്നും യാത്ര ചെയ്യാവുന്ന മോഡല്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

എല്ലാ സീറ്റുകളിലേക്കും ചാര്‍ജര്‍, പുഷ് ബാക്ക് സീറ്റുകള്‍, വൈ-ഫൈ, വിന്‍ഡോ കര്‍ട്ടണ്‍, ഹാന്‍ഡ് റെസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സീറ്റര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ നല്‍കുന്നുണ്ട്. സ്ലീപ്പര്‍ ബസുകളില്‍ ഏറ്റവും മികച്ച ബെര്‍ത്തുകളാണ് നല്‍കുന്നത് എന്നും മന്ത്രി അറിയിച്ചു.

പുതിയ ബസ് ഡ്രൈവ് ചെയ്തും മന്ത്രി സൗകര്യങ്ങള്‍ വിശദീകരിച്ചു. ഓണത്തിന് മുമ്പായി ആധുനിക സൗകര്യങ്ങളോട് കൂടിയ 100 ബസുകള്‍ എത്തുമെന്നും കിടന്ന് യാത്ര ചെയ്യാവുന്നതും ഇരുന്ന് യാത്ര ചെയ്യാവുന്നതുമായി ബസുകള്‍ക്കൊപ്പം 15.5 മീറ്റര്‍ നീളമുള്ള വോള്‍വോയുടെ ബസും കെഎസ്ആര്‍ടിസിയുടെ ഭാഗമാകുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാത്ത നിലയിലാണ് ബസുകളുടെ പരിഷ്‌കരണം എന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളുടെ ഫ്‌ളാഗ്ഓഫ് ആഗസ്റ്റ് 21 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Kerala State Road Transport Corporation (KSRTC) has rolled out its new buses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT