കെഎസ്‌യു പതാക 
Kerala

കെപിസിസി ആസ്ഥാനത്ത് കെഎസ്‌യു നേതാക്കളുടെ തമ്മില്‍ത്തല്ല്

കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനിടെയാണ് തമ്മില്‍ത്തല്ലുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി ഓഫീസില്‍ കെഎസ്‌യു നേതാക്കളുടെ തമ്മില്‍ത്തല്ല്. കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനിടെയാണ് തമ്മില്‍ത്തല്ലുണ്ടായത്. വിവാഹം കഴിഞ്ഞ ഭാരവാഹികളുടെ രാജി വിഷയമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. എ,ഐ ഗ്രൂപ്പുകള്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് എതിരെ തിരിഞ്ഞു. ബഹളം കാരണം നടപടികള്‍ പൂര്‍ത്തിയാകാതെ യോഗം പിരിഞ്ഞു. 

വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇതില്‍ കുറച്ച് പേര്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവന്‍ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ അങ്ങനെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ എന്‍എസ്‌യുഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ മറുപടി നല്‍കി

ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയില്‍ നിന്നുള്ള നേതാവ് രംഗത്തെത്തി. ഇത് തൃശൂരില്‍ നിന്നുള്ള, കെ സി വേണുഗോപാല്‍ പക്ഷക്കാരനായ ഭാരവാഹിയെ പ്രകോപിപ്പിച്ചു. പിന്നാലെ ഉന്തും തള്ളും ആരംഭിച്ചു. ഇതോടെ ചേരി തിരിഞ്ഞ് അടി ആരംഭിച്ചു. കെപിസിസി നേതാക്കള്‍ ഭാരവാഹികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ബഹളം തുടര്‍ന്നതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ആളുകള്‍ വരെ ഓടിക്കൂടി.

കെഎസ്‌യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ സംഘടനയ്ക്കകത്തുണ്ട്. എ,ഐ ഗ്രൂപ്പുകള്‍ ഒരു ഭാഗത്തും കെസി വേണുഗോപാല്‍, കെ സുധാകരന്‍, വിഡി സതീശന്‍ പക്ഷങ്ങള്‍ മറുഭാഗത്തും ചേരിതിരിഞ്ഞാണ് ഇന്നത്തെ അടി നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT