ബേബി 
Kerala

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

കൂട്ടബലാത്സഗം ഉള്‍പ്പെടെ 28 കേസുകളിലായി 25 പ്രതികളാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൊടുപുഴ: ഇടുക്കി കുമാരമംഗലം പീഡന പരമ്പര കേസില്‍ ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പീഡനപരമ്പരയിലെ മൂന്നാം കേസിലെ ഒന്നാം പ്രതി രഘു എന്ന ബേബിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ ആക്ട് പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും, ഐ.പി.സി 372 പ്രകാരം 5 വര്‍ഷം തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ പ്രതി മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കൂട്ടബലാത്സഗം ഉള്‍പ്പെടെ 28 കേസുകളിലായി 25 പ്രതികളാണുള്ളത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശാരീരിക അവശതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും ാെപലീസിനെയും വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരെണ്ണം ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കേസുമുണ്ട്.

2017 മുതല്‍ 2022 വരെ പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയെന്നായിരുന്നു കേസ്. പ്രതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ലോട്ടറി വില്‍പ്പനക്കാരന്‍ വരെയുള്ള നീണ്ട നിരയാണുണ്ടായിരുന്നത്. കുട്ടിയുടെ വീട്ടിലെ നിര്‍ധനാവസ്ഥ മുതലെടുത്തും ഭീഷണിപ്പെടുത്തിയുമാണ് ഇടനിലക്കാരന്‍ പണം വാങ്ങി മറ്റുള്ളവര്‍ക്ക് കുട്ടിയെ കാഴ്ചവച്ചത്. കേസിലെ മറ്റ് പ്രതികളായ തങ്കച്ചന്‍, മഞ്ജു എന്നിവര്‍ വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മരിച്ചു. മഞ്ജു 2025 ഏപ്രിലില്‍ അസുഖം ബാധിച്ചും, തങ്കച്ചന്‍ കഴിഞ്ഞ ഓഗസ്റ്റ് 22-ന് സ്വന്തം വീട്ടില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.

Kumaramangalam serial abuse case: Prime accused sentenced to 20 years of rigorous imprisonment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യ, ചരിത്രം കുറിച്ച് ഇഷാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെ കണ്ട് വിഡി സതീശന്‍; വൈകില്ലെന്ന് മറുപടി