Kumbha mela viral girl monalisa bhosle getting married screen grab
Kerala

പൊലീസ് ഇടപെടല്‍; കാമുകനുമായി കേരളത്തിലെത്തിയ മൊണാലിസയ്ക്ക് വിവാഹം

മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനാണ് വരന്‍.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ അഭയം തേടി കേരളത്തിലെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് മാംഗല്യം. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് മൊണാലിസ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനാണ് വരന്‍.

മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ യുവാവുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്.

പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.

Kumbha mela viral girl monalisa bhosle getting married

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി; രാത്രി അരമണിക്കൂര്‍ നിയന്ത്രണം

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എണ്ണവില 110 ഡോളര്‍ കടന്നു; സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഇന്ന് രണ്ടുതവണയായി 1320 രൂപ കുറഞ്ഞു

സിം കാര്‍ഡിന് ബയോമെട്രിക് പരിശോധന; വാട്‌സ്ആപ്പില്‍ മാറ്റങ്ങള്‍; ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ നിര്‍ദേശങ്ങളുമായി കേന്ദ്രം

'ഇസ്ലാമായി മതം മാറിയിട്ടില്ല, പാർട്ടിയിലെ ചേർന്നിട്ടുള്ളൂ'; മുസ്ലീം ലീ​ഗിൽ ചേർന്നതിന് പിന്നാലെ ക്ഷേത്ര പരിപാടികളിൽ നിന്ന് വിലക്കിയെന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍

SCROLL FOR NEXT