Sree Padmanabhaswamy temple: പത്മനാഭ സ്വാമി ക്ഷേത്രം  ഫയൽ/എക്‌സ്പ്രസ്
Kerala

275 വർഷത്തിന് ശേഷം, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം; അപൂർവ്വ നിമിഷത്തിന് സാക്ഷിയായി ഭക്തർ

275 വര്‍ഷത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ( Padmanabhaswamy Temple ) നടന്ന മഹാ കുംഭാഭിഷേക ചടങ്ങുകൾ ഭക്തര്‍ക്ക് അപൂര്‍വ ചരിത്രനിമിഷം ആണ് സമ്മാനിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 275 വര്‍ഷത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ( Padmanabhaswamy Temple ) നടന്ന മഹാ കുംഭാഭിഷേക ചടങ്ങുകൾ ഭക്തര്‍ക്ക് അപൂര്‍വ ചരിത്രനിമിഷം ആണ് സമ്മാനിച്ചത്.

ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെത്തുടർന്നാണ് മഹാ കുംഭാഭിഷേകം നടത്തിയത്. ഇന്ന് രാവിലെ 7.40 നും 8.40 നും ഇടയ്ക്ക് മുഖ്യതന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാർമ്മികത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ ഭഗവാൻ്റെ ഒറ്റക്കല്‍ മണ്ഡപത്തിൻ്റെയും ഗര്‍ഭ ഗൃഹത്തിൻ്റെയും പൂര്‍ണ തോതിലുള്ള സ്‌തൂപികാ പ്രതിഷ്‌ഠയാണ് മഹാ കുംഭാഭിഷേകം.

2017 ല്‍ സുപ്രീം കോടതി നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വളരെയധികം നീണ്ടു പോയിരുന്നു. തുടര്‍ന്ന് 2021 മുതല്‍ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

ശ്രീ പത്മനാഭസ്വാമി എന്നാൽ തിരുവനന്തപുരം ദേശത്തിൻ്റെ അധിപൻ എന്നാണ് വിശ്വാസം. തിരുവതാംകൂറിൻ്റെ മുഴുവൻ ദേശദേവതയാണ് ശ്രീ പത്മനാഭസ്വാമി. ശ്രീ പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിനുണ്ടാകുന്ന വൃദ്ധിക്ഷയങ്ങൾ ദേശത്തിൻ്റെ വൃദ്ധിക്ഷയങ്ങളായി ഭവിക്കും. പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിന് ന്യൂനതകൾ സംഭവിച്ചാൽ ദേശത്തിനും ആ ന്യൂനതകൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ന്യൂനതകൾ പരിഹരിച്ച് ഐശ്വര്യം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം നടത്തിയത്.

മാർത്താണ്ഡവർമ്മ മഹാരാജാവ് 1750ൽ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയിരുന്നു. 1814 മുതല്‍ 1829 വരെയുള്ള ഉതൃട്ടാതി തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായിയുടെ ഭരണ കാലത്തും പിന്നീട് 1829 മുതല്‍ 1846 വരെ ശ്രീപത്‌മനാഭ ദാസനായി തിരുവിതാംകൂറിൻ്റെ അധികാരിയായ സ്വാതി തിരുനാള്‍ മഹാരാജാവിൻ്റെ സമയത്തും ഗര്‍ഭ ഗൃഹത്തിൻ്റെ മച്ചില്‍ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും അന്നൊന്നും പൂര്‍ണ തോതില്‍ കലശം നടത്തിയതായി രേഖകളില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ശ്രീ​കോ​വി​ലി​ന് ​മു​ക​ളി​ൽ​ ​താ​ഴി​ക​ക്കു​ട​ങ്ങ​ളു​ടെ​ ​സ​മ​ർ​പ്പ​ണം,​ ​വി​ഷ്വ​ക്‌​സേ​ന​ ​വി​ഗ്ര​ഹ​ത്തി​ന്റെ​ ​പു​നഃ​പ്ര​തി​ഷ്ഠ,​ ​തി​രു​വ​മ്പാ​ടി​ ​ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​അ​ഷ്ട​ബ​ന്ധ​ക​ല​ശം​ ​എ​ന്നി​വ​യാ​ണ് ​ ഇന്ന് നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT