മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം 
Kerala

കൊല്ലത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞു വീണു; തൊഴിലാളി മരിച്ചു

കണ്ണനല്ലൂര്‍ മൈതാനത്തിന് സമീപം നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കണ്ണനല്ലൂര്‍ മൈതാനത്തിന് സമീപം നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു.  കണ്ണനല്ലൂര്‍ ചേരിക്കോണം പ്രീത മന്ദരത്തില്‍ പ്രദീപ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ 11ഓടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്. അപകട സമയത്ത് അഞ്ചുപേരാണ് ജോലിക്കുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ ആദ്യം തന്നെ സ്വയം പുറത്തിറങ്ങി. രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇവരെ ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റി പുറത്തെടുക്കുകയായിരുന്നു. പ്രദീപ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു