കെ എം ഷാജി 
Kerala

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

മന്ത്രിയോടു വണ്ടി നമ്പര്‍ നമ്പര്‍ മാറ്റണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലായി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഷാജിക്ക... ഒമ്പത് മ്മക്ക് വേണ്ടട്ടോ... വി ഡി സതീശന്‍ മന്ത്രിസഭയിലെ അംഗമായ മുസ്ലീം ലീഗ് മന്ത്രി കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് പ്രവര്‍ത്തകര്‍. ഇന്ന് തിരുവനന്തപുരത്ത് യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തിയപ്പോഴാണ് കെ എം ഷാജിയുടെ വാഹനം പിന്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചത്. മന്ത്രിയോടു വണ്ടി നമ്പര്‍ നമ്പര്‍ മാറ്റണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലായി.

'ഷാജിക്ക... വണ്ടി നമ്പര്‍ ഒമ്പത് വേണ്ടട്ട നമ്മക്ക്..., ഒമ്പത് മാറ്റണം, ഒമ്പത് ഒരു രസോല്ല. ഒമ്പത്..വേണ്ട പത്തെടുത്തോ' ഇതായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരുടെ ആവശ്യം പുഞ്ചിരിയോടെ കേട്ട മന്ത്രി. പ്രവര്‍ത്തകര്‍ക്ക് കൈ കൊടുത്താണ് മടങ്ങിയത്.

വി ഡി സതീശന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിക്കുന്നത് പഴയ മന്ത്രിമാരുടെ കാറുകളാണ്. പഴയ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതിയ മന്ത്രിമാര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ വാഹനം ഉപയോഗിക്കുമ്പോള്‍, പി കെ കുഞ്ഞാലിക്കുട്ടിക്കാണ് 2 -ാം നമ്പര്‍ കാര്‍. രമേശ് ചെന്നിത്തലയ്ക്ക് മൂന്നാം നമ്പര്‍ കാറാണ് നല്‍കിയിരിക്കുന്നത്. ഘടകകക്ഷി മന്ത്രിമാര്‍ തുടര്‍ന്നുള്ള നമ്പരുകള്‍ ഉപയോഗിക്കും. ഇതിനുശേഷമാകും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സീനിയോറിറ്റി അനുസരിച്ച് കാറുകളുടെ നമ്പര്‍ ലഭിക്കുക.

League activists ask KM Shaji to change his vehicle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കുരുന്നുകളുടെ സുരക്ഷ; പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് എംവിഡി നിര്‍ദേശങ്ങള്‍

SCROLL FOR NEXT