പ്രതീകാത്മക ചിത്രം 
Kerala

മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി

പുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് ഗൃഹനാഥന്‍ രക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴിക്കൂടിന്റെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ്.

കോഴികളുടെ ബഹളം കേട്ട് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. നായയുടെ ആക്രമണമാണെന്ന വിചാരത്തില്‍ ഫിലിപ്പ് കോഴിക്കൂടിന് സമീപത്തെത്തിയിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് ഗൃഹനാഥന്‍ രക്ഷപ്പെട്ടത്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി. 

വയനാട്ടില്‍ നിന്നും വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ സ്ഥലത്തെത്തും. രാവിലെ ഒമ്പതുമണിയോടെ പുലിയെ മയക്കുവെടി വെച്ച് പിടിക്കാനാണ് തീരുമാനം. പുലിയെ കൊണ്ടുപോകാനുള്ള കൂട് സ്ഥലത്തെത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT