മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട്, സ്ക്രീൻഷോട്ട് 
Kerala

എല്ലാവര്‍ക്കും പഠിക്കാന്‍ അവസരം, താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും: വിദ്യാഭ്യാസ മന്ത്രി 

എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാകും. കഴിഞ്ഞവര്‍ഷം സീറ്റ് കൂട്ടിയിരുന്നു. ഇക്കൊല്ലം അത് തുടരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പത്താംക്ലാസ് കഴിഞ്ഞ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കും. കഴിഞ്ഞവര്‍ഷം 20 ശതമാനം സീറ്റുകള്‍ക്ക് പുറമേ 81 അധിക ബാച്ചുകളും അനുവദിച്ചിരുന്നു. ഈ പ്രാവശ്യവും അത് തുടരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും. ക്യാബിനറ്റ് തീരുമാനം വേണം. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

നിലവിലെ സീറ്റുകള്‍ പരിശോധിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും.  കുട്ടികളെ ബുദ്ധിമുട്ടിക്കാത്ത വിധം ക്രമീകരണം ഒരുക്കും. ജൂലൈ അഞ്ചാം തീയതി ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുട്ടികള്‍ക്ക് പഠിക്കാന്‍ അഞ്ചുമാസം അധികം ലഭിക്കും. പാഠപുസ്തക വിതരണം ഏതാണ്ട് പൂര്‍ത്തിയായി. യൂണിഫോം വിതരണവും പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT