അനീഷ്, അപകടത്തിൽ കത്തി നശിച്ച ലോറി 
Kerala

രാസവസ്തു കയറ്റി വന്ന ലോറി ബൈക്കിലിടിച്ച് തീപിടിച്ചു; ചാലക്കുടിയില്‍ യുവാവ് മരിച്ചു- വിഡിയോ

ചാലക്കുടി പോട്ട ആശ്രമം സിഗ്നലില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി ദേശീയ പാത പോട്ട ആശ്രമം സിഗ്നലില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വി ആര്‍ പുരം ഞാറക്കല്‍ വീട്ടില്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 7.15ഓടെയായിരുന്നു സംഭവം. പാലക്കാട് ഭാഗത്തേക്ക് സോപ്പ് നിര്‍മ്മാണത്തിനുള്ള അമോണിയ കെമിക്കല്‍ കയറ്റിവന്ന ലോറിയാണ് ബൈക്കിലിടിച്ചത്. ആശ്രമം റോഡില്‍ നിന്നും ബൈക്കില്‍ ദേശീയപാതയിലേക്ക് അനീഷ് കയറുമ്പോഴായിരുന്നു അപകടം. ലോറിക്കടിയില്‍പെട്ട ബൈക്കിനെ 20മീറ്ററോളം വലിച്ചുകൊണ്ടുപോയി. അനീഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഇതിന് പിന്നാലെ മിനി ലോറിക്ക് തീപിടിക്കുകയും ചെയ്തു. ലോറി പൂര്‍ണ്ണമായും കത്തി നശിച്ചു. ലോറി ഡ്രൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചാലക്കുടിയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. മരപ്പണിക്കാരനായ അനീഷ് ജോലിക്ക് പോകുന്ന വഴിയായിരുന്നു അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അനീഷ് അവിവാഹിതനാണ്. അമ്മ: പത്മിനി, സഹോദരങ്ങള്‍: അനി, അജീഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT