വളർമതി 
Kerala

എൽപിഎസ്ടി സമരം: ആരോ​ഗ്യനില വഷളായി; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി

ജനറൽ ആശുപത്രിയിലെത്തിച്ച വളർമതി നിലവിൽ‌ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: എൽപിഎസ്ടി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സമരസമിതി നേതാവ് വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ആരോ​ഗ്യനില വഷളായതിനെത്തുടർന്നാണ് വളർമതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. 18 ദിവസമായി വളർമതി നിരാഹാര സമരത്തിലാണ്.

രാത്രി പതിനൊന്നുമണിയോടെ ജനറൽ ആശുപത്രിയിലെത്തിച്ച വളർമതി നിലവിൽ‌ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വളർമതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ വീണ്ടും സമരപ്പന്തലിലെത്തി സമരം തുടരുകയായിരുന്നു.

ബുധനാഴ്ച വളർമതിയെ ആശുപത്രിയിലേക്കു മാറ്റിയപ്പോൾ നിരാഹാരമിരുന്ന ഉദ്യോ​ഗാർഥി എം ജയകൃഷ്ണൻ സമരം തുടരുകയാണ്. പൊലീസ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ബുധനാഴ്ച രാത്രി ഡിവൈഎഫ്‌ഐ കെട്ടിയ പന്തലിലാണ് സമരം തുടരുന്നത്. സമരം ആരംഭിച്ച് 129-ാം ദിവസമാണ് പോലീസ് സമരസമിതിയുടെ പന്തൽ പൊളിച്ചുനീക്കിയത്.

അതിനിടെ, എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡിവൈഎഫ്‌ഐ ക്കും എൽപിഎസ്ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ തടഞ്ഞതിന് യുവമോർച്ചക്കെതിരെയും കേസെടുത്തിട്ടുണ്ട്.

LPST Protest: Health Condition Worsens; Valarmathi Moved to Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Today's Rashi Phalam November 13| കുടുംബ സ്വത്ത് കിട്ടാൻ അനുകൂല സാഹചര്യം, വാഹന മോഹം സഫലമാകും

അധ്യക്ഷയാകാൻ 'ഐസ് ഹോക്കി'! പിടി ഉഷ വീണ്ടും മത്സരത്തിന്

ലാപ്‌ടോപ്പ് ചാര്‍ജിങ്ങിനിടെ തീപിടിത്തം; വീട്ടിലെ ഫര്‍ണീച്ചറുകളും മറ്റ് വസ്തുക്കളും കത്തിനശിച്ചു

സ്‌കൂള്‍ വിട്ട ശേഷം കാണാതായി; സഹോദരങ്ങള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

23 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഫുജൈറ വാഹനാപകടത്തില്‍ മരണം 14 ആയി; 30 പേര്‍ക്ക് പരിക്ക്