M A Baby file
Kerala

'കേരളത്തില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ല, ഓരോ ചുവടും കരുതലോടെ വെക്കണം'

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഇപ്പോള്‍ പൊലീസില്‍ ചില പ്രശ്നങ്ങളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. തുടര്‍ഭരണം ഉണ്ടാകാനുളള സാഹചര്യമാണ് കേരളത്തിലെന്നും ഓരോ ചുവടും കരുതലോടെ വെയ്ക്കണമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പൊലീസ് മര്‍ദന വിവാദങ്ങളിലും എം എ ബേബി പ്രതികരിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഇപ്പോള്‍ പൊലീസില്‍ ചില പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന്റെ പൊലീസ് നയമല്ല. നയവ്യതിയാനം ഉണ്ടായിട്ടുണ്ട്. പൊലീസില്‍ പലതരം ആളുകളുണ്ട്. അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിനെ പര്‍വതീകരിക്കുന്നത് ശരിയല്ല, എം എ ബേബി പറഞ്ഞു.

പൊലീസിനെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് എം എ ബേബി നേരത്തെ പറഞ്ഞിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും എം എ ബേബി പറഞ്ഞു.

M A Baby-The party should not be overconfident in Kerala, every step should be taken with caution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT