Representational Image iStock
Kerala

അമ്മയ്ക്കുനേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്തുവീണ് എട്ടുവയസ്സുകാരിക്ക് പൊള്ളലേറ്റു; അച്ഛന്‍ അറസ്റ്റില്‍

ഭാര്യ ഒഴിഞ്ഞുമാറിയതിനെത്തുടര്‍ന്ന്, സമീപത്തുണ്ടായിരുന്ന മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം പതിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മലപ്പുറം: അമ്മയ്ക്കുനേരെ മദ്യലഹരിയില്‍ അച്ഛന്‍ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്ത് വീണ് എട്ടുവയസ്സുകാരിക്ക് ഗുരുതര പൊള്ളലേറ്റു. മലപ്പുറം അരീക്കോട് ഞായറാഴ്ചയാണ് സംഭവം. കുട്ടിയുടെ കാലുകള്‍ക്കാണ് പൊള്ളലേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് കക്കാടംപൊയില്‍ നടുവഴി വീട്ടില്‍ എം മജുവിനെ (47) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അടുക്കളയില്‍നിന്നു തിളച്ച കഞ്ഞിവെള്ളം ഭാര്യക്കുനേരെ ഒഴിക്കുകയായിരുന്നു. എന്നാല്‍ ഭാര്യ ഒഴിഞ്ഞുമാറിയതിനെത്തുടര്‍ന്ന്, സമീപത്തുണ്ടായിരുന്ന മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം പതിക്കുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെങ്കിലും, പൊലീസ് കേസെടുക്കുമെന്ന് ഭയന്ന് പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. ചൊവ്വാഴ്ച ചുണ്ടത്തുപൊയിലില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ ഡിവൈഎസ്പി എജെ ജോണ്‍സണ്‍, അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിആര്‍ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

8-Year-Old Girl Suffers Severe Burns as Father Throws Boiling Rice Water at Wife in Malappuram; Accused Arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മൂന്നാറിലെ മലനിരകൾ കീഴടക്കി റോയൽ വ്യൂ ഡബിൾ ഡെക്കർ; പൂജ അവധിക്കാലത്ത് കെഎസ്ആർടിസിക്ക് നാല് ലക്ഷത്തിലേറെ രൂപയുടെ വരുമാനക്കൊയ്ത്ത്

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിരോധനം നീട്ടി; അടിമാലി-മൂന്നാർ റൂട്ടിൽ യാത്രാവിലക്ക് രണ്ടാഴ്ച കൂടി തുടരും

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

മഴ മുന്നറിയിപ്പ്: നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം