സൂരജ് 
Kerala

വിസ കിട്ടിയില്ല, ഏജന്റ് ഓഫീസിൽ വച്ച് തർക്കം; മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു

അവിടെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സൂരജ് യൂറോപ്പിലേക്കുള്ള വിസ തരപ്പെടുത്താനായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന് പണം നൽകിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കൊരട്ടി സ്വദേശി അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം സ്വദേശി പാറപറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27)ആണ് മരിച്ചത്. ഞായറാഴച് വൈകീട്ടാണ് സംഭവം. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൂരജ് അര്‍മേനിയയിലേക്ക് പോയത്. അവിടെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സൂരജ് യൂറോപ്പിലേക്കുള്ള വിസ തരപ്പെടുത്താനായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന് പണം നൽകിയിരുന്നു. 

പറഞ്ഞ അവധികളെല്ലാം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് സൂരജ് ചാലക്കുടി സ്വദേശിയായ സുഹൃത്തിനൊപ്പം ഏജന്റിന്റെ ഓഫീസിലെത്തി. തുര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഏജന്റിന്റെ സഹായികളായ അര്‍മേനിയ സ്വദേശികള്‍ സൂരജിന് ആക്രമിക്കുകയായിരുന്നു. സുഹൃത്തായ ചാലക്കുടി സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT