പ്രതീകാത്മക ചിത്രം 
Kerala

ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ തലക്കടിച്ചു കൊന്നു, കോട്ടയം സ്വദേശി അറസ്റ്റിൽ 

ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു. തമിഴ്നാട് മധുര സ്വദേശി മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ (38) ചവറ പൊലീസ് പിടികൂടി.

ഇന്നു പുലർച്ചെയാണ് സംഭവം. നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിന്റെ നിർമാണത്തിന് എത്തിയതാണ് ഇരുവരും. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് പുലർച്ചെ ഒന്നരയോടെ ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തലയിൽ ബിജു കമ്പിവടി കൊണ്ട് അടിച്ചു. 

ഇതിന് ശേഷം ഇയാൾ തന്നെയാണ് ആംബുലൻസ് വിളിച്ചു വരുത്തിയത്. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ മഹാലിംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചവറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫൊറൻസിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT