അനിൽകുമാർ 
Kerala

ലോറി ഇടിച്ച് വഴിയിൽ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചു, പോകുന്നവഴി സ്വർണമാല ഊരിയെടുത്തു; 'രക്ഷാപ്രവർത്തകൻ' അറസ്റ്റിൽ 

അമ്പാട്ടുകാവ് സ്വദേശി അനിൽകുമാർ (46) ആണു പിടിയിലായത്. 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഹനാപകടത്തിൽ മരിച്ച സ്ത്രീയുടെ സ്വർണമാല മോഷ്ടിച്ചയാൾ അറസ്റ്റിലായി. നടന്നുപോകുമ്പോൾ ലോറി ഇടിച്ച സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് കഴുത്തിൽ കിടന്നിരുന്ന സ്വർണമാല മോഷ്ടിച്ചത്. അമ്പാട്ടുകാവ് സ്വദേശി അനിൽകുമാർ (46) ആണു പിടിയിലായത്. 

മാർച്ച് 30ന് ഉച്ചയ്ക്കു ദേശീയപാതയിലെ അമ്പാട്ടുകാവിൽ ആണ് അപകടം നടന്നത്. പത്തനംതിട്ട സ്വദേശി തുളസി (65) ആണു മരിച്ചത്. കാറിൽ കയറ്റിയാണ് അനിൽകുമാർ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണാനന്തര ചടങ്ങുകൾക്കിടെയാണ് മാല കാണാനില്ലെന്നു ബന്ധുക്കൾ അറിഞ്ഞത്. തുടർന്നു പൊലീസിൽ പരാതി നൽകി. ആശുപത്രിയിലേക്ക് പോകുന്നവഴി മാല ഊരിയെടുത്തതായി അനിൽകുമാർ പൊലീസിനോടു സമ്മതിച്ചു. 

സ്ത്രീയെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ ലോറിയുടെ ഡ്രൈവർ അഭിരാമും (22) അറസ്റ്റിലായി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

'വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ലഹരിക്ക് അടിമകള്‍, ക്യാംപസുകളില്‍ അലമ്പുണ്ടാക്കുന്നവര്‍ തെമ്മാടികള്‍': കേരള സര്‍വകലാശാല വിസി

എക്‌സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാറിനെ മാറ്റി

ഇനി കാരറ്റ് കേടുവരില്ല; ഇങ്ങനെ സൂക്ഷിക്കാം

മുഖം പെട്ടെന്ന് തിളങ്ങണോ? വീട്ടിലെ ചേരുവകൾക്കൊണ്ട് ചില റെഡ് ഫേയ്സ്പാക്ക്

SCROLL FOR NEXT