Man arrested in Chennai for trying to sexual assault Malayali actress in hotel room പ്രതീകാത്മക ചിത്രം
Kerala

ഹോട്ടല്‍ മുറിയില്‍ മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമം; ചെന്നൈയില്‍ യുവാവ് അറസ്റ്റില്‍

ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയീദ് അഫ്രീദിയെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഷൂട്ടിങ്ങിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് യുവനടി ചെന്നൈയില്‍ എത്തിയത്. ടി നഗറിലെ പ്രമുഖ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. അതിനിടെ വൈകുന്നേരം ഇവരുടെ മുറിയിലെ ഇന്റര്‍കോം തകരാറിലായി. ഉടന്‍ തന്നെ റിസപ്ഷനില്‍ വിളിച്ചുപറഞ്ഞു. ഇതനുസരിച്ച് ഫോണ്‍ ശരിയാക്കാന്‍ എത്തിയ 20കാരനായ യുവാവ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ കണ്‍മുന്നില്‍ നില്‍ക്കുന്നത് നടിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് സെല്‍ഫി വേണമെന്ന് ആദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ചതോടെ ആലിംഗനം ചെയ്യണമെന്നായി യുവാവ്. ഇതിന് യുവാവ് ശ്രമിച്ചപ്പോള്‍ യുവനടി ബഹളം വെച്ചു. ഇതിന് പിന്നാലെ യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടി എന്നാണ് പരാതിയില്‍ പറയുന്നത്.

പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ചെന്നൈയിലെ കോളജ് വിദ്യാര്‍ഥിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ യുവാവ് ആരോപണം നിഷേധിച്ചു. യുവനടി രേഖാമൂലം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Man arrested in Chennai for trying to sexual assault Malayali actress in hotel room

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സണ്ണി ജോസഫിനോട് എനിക്കുള്ളത് പ്രേമം; ചോദിക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല'; തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍

Today's Rashi Phalam March 27, 2026:ആഗ്രഹങ്ങള്‍ സഫലമാകും; സാമ്പത്തികമായി മെച്ചപ്പെടും

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിൽ; വേണ്ടിവന്നാല്‍ അടച്ചിടുമെന്ന് മാനേജ്മെൻറ്

'മമത സര്‍ക്കാരിനെ പിഴുതെറിയും'; ആര്‍ജി കര്‍ ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാര്‍ഥി

കുതിച്ചുയർന്ന് യുഎഇ സെൻട്രൽ ബാങ്കി​ന്റെ സ്വർണശേഖരം, ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർദ്ധനവ്

SCROLL FOR NEXT