പ്രതീകാത്മക ചിത്രം 
Kerala

ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്ത് മുറിച്ചു, അയല്‍വീട്ടിലേക്ക് ഓടി; ഭര്‍ത്താവ് ജീവനൊടുക്കി

62 വയസുകാരനായ ബാബു ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രെയ്‌സിനെ(58) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍; ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തൃശൂര്‍ കല്ലൂരിലാണ് സംഭവമുണ്ടായത്. 62 വയസുകാരനായ ബാബു ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രെയ്‌സിനെ(58) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാബു വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന ഗ്രെയ്‌സിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഞെട്ടി എഴുന്നേറ്റ ഗ്രെയ്‌സി ഭര്‍ത്താവിനെ തള്ളിമാറ്റിയശേഷം അയല്‍വീട്ടില്‍ അഭയംതേടുകയായിരുന്നു. അയല്‍വാസികളാണ് ഗ്രെയ്‌സിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗ്രെയ്‌സിയെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

തുടര്‍ന്ന് ബാബു വീട്ടുവളപ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം