അബ്ദുൾ സലാം 
Kerala

ലക്ഷങ്ങളുടെ സ്വർണം അടങ്ങിയ ബാ​ഗുമായി മുങ്ങി; മൂന്ന് മണിക്കൂറിനുള്ളിൽ പൊലീസ് പൊക്കി

റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥർക്കു ലഭിച്ച പരാതിയിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങിയയാളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടി റെയിൽവേ പൊലീസ്. സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ ദമ്പതികൾ മറന്നുവച്ച ബാ​ഗാണ് ഇയാൾ മോഷ്ടിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൾ സലാം (56) ആണ് അറസ്റ്റിലായത്. പ്രതിയെ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ റെയിൽവേ പൊലീസ് വലയിലാക്കി.

റെയിൽവേ പൊലീസിന് ലഭിച്ച പരാതിയിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻ‍ഡ് ചെയ്തു. 

കൊച്ചിയിൽ ഇന്നലെ രാവിലെ ‌കൊച്ചുവേളി– ലോക്മാന്യ തിലക് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ ദമ്പതികൾ സിമന്റ് ബെഞ്ചിൽ ബാഗ് മറന്നുവച്ച് ട്രെയിനിൽ കയറി ഉഡുപ്പിയിലേക്ക് പോവുകയായിരുന്നു. മറ്റ് ബാഗുകൾ എടുത്തെങ്കിലും സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് എടുത്തില്ല. ട്രെയിൻ പുറപ്പെട്ട ശേഷമാണ് ബാഗ് എടുത്തില്ലെന്ന വിവരം അറിയുന്നത്.

ഈ സമയം ഇതേ ട്രെയിനിൽ അബ്ദുൾ സലാം കൊച്ചിയിൽ വന്ന് ഇറങ്ങിയപ്പോൾ ബാഗ് ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നശേഷം ബാഗുമായി അടുത്ത ട്രെയിനിൽ കയറി അങ്കമാലിയിൽ ഇറങ്ങുകയായിരുന്നു.

അതിനിടെ ബാഗ് നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നു റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്കമാലിയിൽ വച്ച് പ്രതിയെ പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ഇയാളുടെ ചിത്രം ട്രെയിനുകളിലുള്ള പൊലീസുകാർക്കും ഷാഡോ പൊലീസിനും ഉൾപ്പടെ കൈമാറിയിരുന്നു. ഫോട്ടോയുമായി ചാലക്കുടി, ആലുവ, അങ്കമാലി സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി അങ്കമാലി സ്റ്റേഷനിൽ വച്ചു പിടിയിലായത്.

ബാഗിലുണ്ടായിരുന്ന സ്വർണം പ്രതിയുടെ പോക്കറ്റിൽ നിന്നു കണ്ടെടുത്തു. ബാഗ് ഉപേക്ഷിക്കാതിരുന്നത് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ സൗകര്യമായി. മോഷണക്കുറ്റം ചുമത്തിയ ഇയാളെ ദേഹ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കി. ഇയാൾ പതിവു മോഷ്ടാവാണോ എന്നറിയാൻ മറ്റു സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ

'വണ്‍, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയെന്ന് എംഎല്‍എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം; ദിപ്‌കെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും