യോഗേഷ് ഗണപത് റാങ്കഡെ 
Kerala

കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തി; മുഖ്യപ്രതി പിടിയില്‍

'ക്വറിയര്‍ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. 'കൊറിയര്‍ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്.

തൃശൂരിലെ കൊപ്പാലയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും പാര്‍സലില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലരക്കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണു എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊറിയര്‍ സ്ഥാപനത്തിലേക്ക് കഞ്ചാവ് അയക്കുന്ന മുംബൈ കേന്ദ്രങ്ങളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈയില്‍ വച്ച് യോഗേഷ് ഗണപത് റാങ്കഡെ പിടിയിലാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ കഞ്ചാവും ലഹരിവസ്തുക്കളും കൊറിയര്‍ വഴി അയക്കുന്ന വലിയ സംഘമാണ് ഇതെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്