പ്രതീകാത്മക ചിത്രം/ഫയല്‍ 
Kerala

കള്ള് ചോദിച്ചിട്ട് കൊടുത്തില്ല; ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചിട്ട് പ്രതികാരം, ചെത്തു തൊഴിലാളിക്ക് പരിക്ക്

കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന് ചെത്തുതൊഴിലാളി ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചിട്ട് പ്രതികാരം

Author : സമകാലിക മലയാളം ഡെസ്ക്

മറ്റത്തൂര്‍: കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന് ചെത്തുതൊഴിലാളി ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചിട്ട് പ്രതികാരം. തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു. 

വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ് പരിക്കേറ്റത്. താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയന്‍ ഊര്‍ന്നിറങ്ങി ചാടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു. 

സംഭവത്തില്‍ മരംവെട്ടുതൊഴിലാളി മങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി (45) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. യന്ത്രവാള്‍ ഉപയോഗിച്ച് ബിസ്മി തെങ്ങ് മുറിച്ചിടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ