ലക്ഷ്മി വിജയകുമാർ 
Kerala

മാൻഹോളിൽ വീണ് ​ഗുരുതര പരിക്ക്; ഒമാനിൽ മലയാളി നേഴ്സ് മരിച്ചു

മെയ് 13നാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

മസ്ക്കറ്റ്: ഒമാൻ സലാലയിൽ മാൻഹോളിൽ വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മലയാളി നേഴ്സ് മരിച്ചു. കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമാൻ ആരോ​ഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സായിരുന്നു.

മെയ് 13നു സലാലയിലെ മസ്യൂനയിൽ വച്ചാണ് അപകടമുണ്ടായത്. താമസിക്കുന്ന സ്ഥലത്തു നിന്നു മാലിന്യം കളയാൻ മുൻസിപ്പാലിറ്റിയുടെ വേസ്റ്ര് ബിന്നിനു അരികിലേക്ക് പോകുമ്പോൾ അബദ്ധത്തിൽ മാൻഹോളിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അന്ന് മുതൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും സഹോദരൻ അനൂപും സലാലയിൽ എത്തിയിരുന്നു. നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മകൾ: നിള. പാമ്പാടി കമലാലയത്തിൽ വിജയകുമാറിന്റേയും ഓമനയുടേയും മകളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ