ഏദന്‍ 
Kerala

കളിച്ചു കൊണ്ടിരിക്കെ കിണറ്റില്‍ വീണു; പാലക്കാട് ഒന്നര വയസുകാരന്‍ മരിച്ചു

വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടത്തില്‍ പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പില്‍ ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഹമ്മദ് ഫാസിലിന്റേയും മുഫീതയുടെയും മകന്‍ ഏദന്‍ ആണ് മരിച്ചത് . ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.

വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടത്തില്‍ പെട്ടത്. അടുക്കളയ്ക്ക് സമീപത്തുള്ള ചെറിയ ആള്‍മറയുള്ള കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ ആള്‍മറയില്‍ പിടിച്ചു കയറിയപ്പോള്‍ കിണറില്‍ വീഴുകയായിരുന്നു.

കുട്ടി വീണതറിഞ്ഞ് അമ്മയാണ് കിണറ്റില്‍ ഇറങ്ങി പുറത്തെടുത്തത്. പിന്നീട് നാട്ടുകാര്‍ ഇരുവരെയും കിണറില്‍ നിന്ന് രക്ഷപ്പെടുത്തി. എന്നാല്‍ ആശുപതിയില്‍ എത്തും മുമ്പേ കുട്ടി മരിച്ചു.

Mannarkkad where a one-and-a-half-year-old boy died after falling into a well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT