വെട്ടേറ്റ വിജയരാജ്/ടെലിവിഷന്‍ ചിത്രം 
Kerala

വാഹനം തടഞ്ഞുനിര്‍ത്തി, അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി; പ്രതി അറസ്റ്റില്‍

അടിമാലി പൊളിഞ്ഞപാലം സ്വദേശിയും മരപ്പണിക്കാരനുമായ വിജയരാജിന്റെ കൈപ്പത്തിയാണു വെട്ടിമാറ്റിയത്.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം സ്വദേശിയും മരപ്പണിക്കാരനുമായ വിജയരാജിന്റെ കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ വൈകിട്ട് 6ന് പൊളിഞ്ഞപാലം ജങ്ഷനിലാണു സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ വിജയരാജും മകനും സഹോദരീപുത്രനും സഞ്ചരിച്ചിരുന്ന വാഹനം ബിനു തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വാഹനത്തില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിനു വെട്ടുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയരാജന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തിട്ടുണ്ട.് 

അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സാമ്പത്തിക ഇടപാടിനപ്പുറം മറ്റ് എന്തെങ്കിലും ഉണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT