കുംഭമേള വൈറല്‍ പെണ്‍കുട്ടി 
Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന് തിരിച്ചടി; അറസ്റ്റ് വിലക്ക് നീട്ടാനാകില്ലെന്ന് ഹൈക്കോടതി

മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന് തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യക്കാലാവധി രണ്ടാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ ഇത്തരമൊരു ജാമ്യം നല്‍കാനുള്ള അധികാര പരിധിയില്ലെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഫര്‍മാന്‍ നല്‍കിയ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ പ്രത്യേക കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്.

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ വിവാഹം നിയമവിരുദ്ധമാണെന്നും പോക്സോ കേസ് പരിധിയില്‍ വരുന്നതാണെന്നുമാണ് കുടുംബം മധ്യപ്രദേശ് പൊലീസിന് നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കേരളത്തില്‍ തുടരുന്ന പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശ പ്രകാരം പോലീസ് സംരക്ഷണം തുടരുന്നുണ്ട്.

Marriage of the 'Kumbh Mela Viral Girl': Setback for husband Muhammed Farman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

എണ്ണവില 70 ഡോളറില്‍ താഴെ വരുമോ?, ഓഹരി വിപണിയില്‍ രണ്ടാം ദിവസവും റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, ഐടി ഓഹരികളില്‍ നേട്ടം

ഫാര്‍മസിസ്റ്റ് നിയമനത്തിനും ഫാര്‍മസി ലൈസന്‍സിനും പൊതുപരീക്ഷ; ഫാര്‍മസി കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം

തോട്ടിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; 19-കാരൻ മുങ്ങിമരിച്ചു

മദ്യപിച്ച് വാഹനമോടിച്ചു, 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' പിടിയില്‍; പിന്നാലെ വിഡിയോയിലെത്തി; ജയിലല്ലെന്ന് താരം