പ്രതീകാത്മക ചിത്രം 
Kerala

വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി; ലോക്കല്‍ സെക്രട്ടറിയെ മാറ്റി, താക്കീത്

16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി  ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നാരോപിച്ചാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി. ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട പോക്‌സോ കേസിലാണ് നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മലയം ബിജുവിനെ മാറ്റി. താക്കീതും നല്‍കി. 

ലോക്കല്‍ കമ്മിറ്റി അംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് താക്കീതും നല്‍കി. 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി  ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നാരോപിച്ചാണ് നടപടി. 

16 കാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് അടക്കം ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ബോയ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് പ്രതികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 

പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിലും പകര്‍ത്തിയിരുന്നു. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ ജിനേഷ് സജീവമായിരുന്നു. വിവാഹിതരായ നിരവധി സ്ത്രികൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്‍റെ മൊബൈലിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി