റിയാസ് 
Kerala

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരൻ; കല്ല് റിയാസ് പിടിയിൽ‌

ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ സൂത്രധാരൻ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന കല്ല് റിയാസ് ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

ബം​ഗളൂരുവിൽ നിന്നും കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസെന്ന് പൊലീസ് സൂചിപ്പിച്ചു. തൃശൂരിൽ ആംബുലൻസിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിലെ അന്വേഷണമാണ് പൊലീസിനെ റിയാസിലേക്ക് എത്തിച്ചത്.

സൈറൺ മുഴക്കി വന്ന ആംബുലൻസ് തടഞ്ഞ് പരിശോധിച്ചപ്പോൾ 250 ​ഗ്രാം എംഡിഎംഎയാണ് അന്ന് പിടിച്ചെടുത്തത്. പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ് റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നു. യുപിയിൽ നിന്നും കസ്റ്റഡിയിലെടുത്ത റിയാസിനെ തൃശൂരിലെത്തിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Mastermind behind MDMA smuggling into Kerala arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെപിസിസി നേതൃമാറ്റത്തിൽ അനിശ്ചിതത്വം തുടരുന്നു; രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് സണ്ണി ജോസഫ്

ദേവിയുടെ രജസ്വല ആഘോഷിക്കുന്ന കേരളത്തിലെ ക്ഷേത്രം; ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്തായി, ആറാട്ട് ചൊവ്വാഴ്ച

കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു; വിടവാങ്ങിയത് ഒരു മാസം മുൻപ് ഗൾഫിലെത്തിയ 24-കാരൻ

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ വ്യക്തികളുടെ പേരില്‍; കെപിസിസി അംഗത്വം രാജിവെച്ച് നേതാവ്

മംഗലാപുരം പോയാൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാകും; കുമ്പളയും മഞ്ചേശ്വരവും വികസിപ്പിക്കണമെന്ന് ആവശ്യം