പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയുമായി പിണങ്ങി നഴ്സ് നാടുവിട്ടു, രണ്ട് ദിവസം തിരഞ്ഞിട്ടും വിവരമില്ല; ഒടുവിൽ ഫോൺ കോൾ, ക്ലൈമാക്സ് 

മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഋതുഗാമിയാണ് നാടുവിട്ടത് 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കാണാതായ സ്റ്റാഫ് നഴ്സ് ഋതുഗാമി (33) വീട്ടിൽ മടങ്ങിയെത്തി. രണ്ടു ദിവസം മുൻപ് ആരോടും പറയാതെ നാഗർകോവിലിലേക്ക് പോകുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഭാര്യയുടെ മൊബൈലിലേക്കു വിളിച്ച് താൻ നാഗർകോവിലിൽ ഉണ്ടെന്നും ഉച്ചയോടെ തിരിച്ചെത്തുമെന്നും അറിയിച്ചു. 

കൊഞ്ചിറവിള സമദർശിനി നഗറിൽ താമസിച്ചിരുന്ന ഋതുഗാമി ഭാര്യയുമായി വഴക്കിട്ടാണ് ആരോടും പറയാതെ നാടുവിട്ടത്. തുടർന്ന് നാഗർകോവിലിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഋതുഗാമിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഭാര്യാസഹോദരൻ പൊലീസിൽ പരാതി നൽകി. ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. അന്വേഷണത്തിൽ നാലാഞ്ചിറയില്‍ ബൈക്ക് വെച്ച്‌ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഒടുവിൽ ഋതുഗാമി തന്നെ ഭാര്യയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. 
 
കേസ് എടുത്തിരുന്നതിനാൽ ഋതുഗാമിയെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ