U Sharafali  File Photo
Kerala

മെസി വിവാദം: യു ഷറഫലിയുടെ അക്കാദമിക്ക് ആർബിസി രണ്ട് കോടി രൂപ നൽകിയതായി എസ്ഐടി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ ഒപ്പിട്ടതിനുള്ള പ്രതിഫലമെന്ന് നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു ഷറഫലിയുടെ സ്പോർട്സ് അക്കാദമിക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആർബിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഷറഫലിയുടെ സ്ഥാപനത്തിന് രണ്ട് കോടി രൂപ കൈമാറിയതിന്റെ രേഖകൾ ലഭിച്ചത്. പണം കൈമാറിയതിന്റെ രേഖകൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഷറഫലിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും പ്രതിസ്ഥാനത്തുള്ളവരാണ്.

സംശയനിഴലിൽ പണമിടപാടും കരാറും

തട്ടിപ്പിന്റെ തുടക്കം മുതൽ നടന്ന ഇടപാടുകൾ സംശയാസ്പദമായിരുന്ന സാഹചര്യത്തിലാണ് യു ഷറഫലിയെയും കേസിൽ പ്രതി ചേർക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടിരുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഷറഫലിക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് അദ്ദേഹത്തെ പ്രതി ചേർത്തത്. 2025 സെപ്റ്റംബർ മാസത്തിലാണ് ഷറഫലി മാനേജിങ് ഡയറക്ടറായ അരീക്കോട്ടെ സ്പോർട്സ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയത്. രണ്ട് ഡയറക്ടർമാർ മാത്രമാണ് ഈ കമ്പനിക്കുള്ളത്. സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ആർബിസിക്ക് വിട്ടുനൽകിയത് പണം കൈമാറ്റം നടന്ന കാലയളവിലാണെന്നും, സ്റ്റേഡിയം കൈമാറിയ ദിവസം തന്നെയാണ് അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും എസ്ഐടി സംശയിക്കുന്നു.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി സ്പോൺസർമാരായ ആർബിസി ഉണ്ടാക്കിയ കരാറിൽ സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടും മുൻപേ യു ഷറഫലി സാക്ഷിയായി ഒപ്പുവെച്ചതും അന്വേഷണ സംഘം സംശയത്തോടെയാണ് കാണുന്നത്. കരാറിൽ താൻ ഒരു സാക്ഷിയായി മാത്രമായാണ് ഒപ്പിട്ടതെന്നും മറ്റ് തട്ടിപ്പുകളുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ ഷറഫലി മൊഴി നൽകിയത്. താനൊരു ഫുട്ബോൾ ആരാധകനാണെന്നും മെസിയെ കൊണ്ടുവരുന്നതിന് ഒപ്പം നിന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാർ പ്രതിനിധിയായിരിക്കെ സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപ് കരാറിൽ സാക്ഷിയായി ഒപ്പുവെച്ചതും ഇതിനിടെ നടന്ന പണമിടപാടും ഷറഫലിയുടെ വാദങ്ങളെ സംശയനിഴലിലാക്കുന്നു. കരാറിൽ ഒപ്പിട്ടതിനുള്ള പ്രതിഫലമെന്ന നിലയിലാകാം ഷറഫലിയുടെ അക്കാഡമിയിലേക്ക് പണം കൈമാറിയതെന്നാണ് എസ്ഐടിയുടെ പ്രാഥമിക വിലയിരുത്തൽ.

വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യൽ

ഷറഫലിയുടെ അക്കാദമിയിലേക്ക് പണം എത്തിയതും കരാറിൽ സാക്ഷിയായി ഒപ്പിട്ടതും സംബന്ധിച്ച പുതിയ രേഖകളുടെ പശ്ചാത്തലത്തിൽ ഷറഫലിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. കേസിന്റെ ഭാഗമായി മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.

In the investigation into the alleged fraud over bringing football icon Lionel Messi and the Argentina team to Kerala, the SIT has found records showing ₹2 crore was transferred from Reporter Broadcasting Company (RBC) to an academy led by former Sports Council president U. Sharafali, who had signed as a witness to the Argentina Football Association agreement before state government approval.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ല; സോഷ്യല്‍മീഡിയ വഴിയുള്ള വില്‍പ്പന അനുവദിക്കില്ല: കെ മുരളീധരന്‍

ബഹ്‌റൈന് നേരെ ഇറാൻ ആക്രമണം; 720 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫെയ്‌സ് ക്രീമിന് ഇരയായി ഗായകനും, ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് സലീം കോടത്തൂര്‍

രാജസ്ഥാനില്‍ തീര്‍ഥാടക സംഘം അപകടത്തില്‍പ്പെട്ടു; ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം