പ്രതീകാത്മക ചിത്രം 
Kerala

ഫെയ്സ്ബുക്കിലൂടെ 17കാരിയെ പരിചയപ്പെട്ടു; പീഡനം, തട്ടിക്കൊണ്ടു പോകൽ; മോഷ്ടാവായ യുവാവ് പിടിയിൽ

ഫെയ്സ്ബുക്കിലൂടെ 17കാരിയെ പരിചയപ്പെട്ടു; പീഡനം, തട്ടിക്കൊണ്ടു പോകൽ; മോഷ്ടാവായ യുവാവ് പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മോഷ്ടാവായ യുവാവ് പിടിയിൽ. കോട്ടയം കറുകച്ചാലിലാണ് സംഭവം. കൊല്ലം കടയ്ക്കൽ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാൻ (19) ആണ് അറസ്റ്റിലായത്. ഒരു വർഷം മുൻപാണു ഷാൻ പെൺകുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. 

അർധ രാത്രി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തി. ഇവിടെ വച്ചു ഷാൻ പെൺകുട്ടിയെ പീഡിപ്പിച്ചു. ഷാനിന്റെ സ്‌കൂട്ടറിൽ ഇരുവരും കൊല്ലത്തേക്കു പോയി. 

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഉടൻ ബന്ധുക്കൾ കറുകച്ചാൽ പൊലീസിൽ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ കൊല്ലം കടയ്ക്കലിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയർ പഞ്ചറായി. സ്‌കൂട്ടർ തള്ളി റോഡിലൂടെ നടക്കുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT