അപകടത്തില്‍ മരിച്ച ശാന്ത ( road accident ) 
Kerala

ജോലി കഴിഞ്ഞ് റോഡരികില്‍ വിശ്രമിക്കുമ്പോള്‍ കാറിടിച്ചു; തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

പാലച്ചിറ ബൈജു ഭവനില്‍ ശാന്ത (65) ആണ് മരിച്ചത്. വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം? വര്‍ക്കലയില്‍ കാര്‍ ഇടിച്ച് (road accident)തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. പാലച്ചിറ ബൈജു ഭവനില്‍ ശാന്ത (65) ആണ് മരിച്ചത്. വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം.

ജോലി കഴിഞ്ഞ് റോഡരികില്‍ വിശ്രമിക്കുകയായിരുന്ന ശാന്തയെ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊല്ലം കിളിവല്ലൂര്‍ സ്വദേശി സുകേശന്‍ എന്നയാളാണ് കാറോടിച്ചിരുന്നത്.

സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം