ലോഡ് ഇറക്കുന്നതിനിടെയുണ്ടായ അപകടം 
Kerala

ലോഡ് ഇറക്കുന്നതിനിടെ അപകടം; ഗ്ലാസ് കെട്ടുകള്‍ ദേഹത്തേക്ക് വീണു; കൊച്ചിയില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കളമശേരി പൂജാരി വളവിനു സമീപമുള്ള ഗ്ലാസ് ഫാക്ടറിയില്‍ ചെന്നൈയില്‍ നിന്നെത്തിച്ച ലോഡ് ഇറക്കുന്നതിനിടെയായിരുന്നു അപകടം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശിയായ അനില്‍ പട്നായക്ക് ആണ് മരിച്ചത്. കളമശേരി പൂജാരി വളവിനു സമീപമുള്ള ഗ്ലാസ് ഫാക്ടറിയില്‍ ചെന്നൈയില്‍ നിന്നെത്തിച്ച ലോഡ് ഇറക്കുന്നതിനിടെയായിരുന്നു അപകടം.

ഏഴു പേരാണ് ലോഡ് ഇറക്കാന്‍ ഉണ്ടായിരുന്നത്. അവസാനത്തെ കെട്ട് പൊട്ടിക്കുന്ന സമയത്ത് ഇതിലുണ്ടായിരുന്ന 18 ഗ്ലാസുകളും അനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോറിയുടെ കൈവരിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട് അനില്‍ ഞെരിഞ്ഞമര്‍ന്നു. കൂടെയുള്ളവര്‍ ഗ്ലാസുകള്‍ മാറ്റി അനിലിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തി ചില്ലുകള്‍ പൊട്ടിച്ചാണ് അനിലിനെ പുറത്തെടുത്തത്.

ഉടന്‍ തന്നെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഈ കമ്പനിയിലാണ് അനില്‍ ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

A migrant worker has died in a tragic accident while unloading a large glass sheet in Kalamassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT