പ്രതീകാത്മക ചിത്രം 
Kerala

പാല്‍വില ലിറ്ററിന് അഞ്ചുരൂപയിലേറെ കൂടും?; സമിതിയെ നിയോഗിച്ചെന്ന് മന്ത്രി ചിഞ്ചുറാണി

കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടി പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാകും വില വര്‍ധിപ്പിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മില്‍മ പാല്‍വില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടി പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാകും വില വര്‍ധിപ്പിക്കുക. 

വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും തീരുമാനമുണ്ടാകുകയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വര്‍ധനയെക്കുറിച്ച് ആലോചിക്കുന്നത്.

പാൽ വില വര്‍ദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. പുതിയ വില വർധന ജനുവരിയോടെ നടപ്പിൽ വരുത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT