പ്രതീകാത്മക ചിത്രം  file
Kerala

തൃശൂരില്‍ മിനി ബോട്ട് മുങ്ങി; കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടുകിട്ടി

ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി കരയിലെത്തിയെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തൃശൂര്‍: നെടുപുഴ മല്ലിത്തറ കടവിന് സമീപമുള്ള കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കോള്‍പാടത്തിലെ വളര്‍ത്തുമീനുകള്‍ക്ക് തീറ്റ നല്‍കുന്നതിനായി അഞ്ചുപേര്‍ മിനി ബോട്ടില്‍ പാടത്തേക്ക് പോയതായിരുന്നു. പാടത്തിന് നടുവിലെത്തിയപ്പോള്‍ ബോട്ട് അപ്രതീക്ഷിതമായി മുങ്ങി.

ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി കരയിലെത്തിയെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞയുടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. കാണാതായവര്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

ഇന്നു രാവിലെയാണ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോല്‍പ്പാടം ലീസിനെടുത്ത് സുനി എന്നയാളാണ് മത്സ്യക്കൃഷി നടത്തിയിരുന്നത്.

Mini boat sinks in Thrissur; Bodies of two missing people found

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

Today's Rashi Phalam october 04|ഭാഗ്യമുള്ള ദിവസം; പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്