ബിജു കുര്യന്‍, മന്ത്രി പി പ്രസാദ് 
Kerala

ഇസ്രയേലില്‍ ബിജു മുങ്ങിയത് ആസൂത്രിതമായി; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി: കൃഷിമന്ത്രി

ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കര്‍ഷകന്‍ മുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കര്‍ഷകന്‍ മുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. ബിജു കുര്യന്‍ മുങ്ങിയത് ആസൂത്രിതമായാണെന്ന് അദ്ദേഹം പറഞ്ഞു. 

ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജു കുര്യന്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. നല്ല ഉദ്ദേശ്യത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്. ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘം നാളെ തിരിച്ചെത്തിയ ശേഷം നിയമ നടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. 

കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് ഇസ്രയേലില്‍ കൃഷി രീതികള്‍ പഠിക്കാന്‍ പോയ കേരള സംഘത്തില്‍ നിന്ന് മുങ്ങിയത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ബിജു മുങ്ങിയത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാറിനൊപ്പം 27 കര്‍ഷകരാണ് 12ന് ഇസ്രയേലില്‍ എത്തിയത്. 

രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന്‍ വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങി. 

ഇസ്രയേല്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ, ബിജു കുടുംബവുമായി ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും ബിജു കുടുംബത്തെ അറിയിക്കുകയായിരുന്നു. ഇയാള്‍ വിളിച്ച ഫോണ്‍ നമ്പറിലേക്ക് പിന്നീട് തിരികെ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണ് എന്ന് സഹോദരന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു